ഉമിക്കരിക്കും ഉണക്കമീനും വരെ പേറ്റന്റ് എടുക്കുന്ന ആഗോളഭീമന്‍മാരെ...ഞങ്ങളുടെ കുത്തികുറിക്കലുകളെയും ഭാവനകളെയും നിങ്ങള്‍ വെറുതെ വിടില്ലേ?ഇതു തികച്ചും മലയാളിയുടെ ആവിഷ്ക്കാരസ്വതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.യാഹൂവിന് ആശയങ്ങളും കുറിപ്പുകളും വേണമെങ്കില്‍ എന്തുകൊണ്ട് ബ്ലോഗേര്‍സുമായ് കരാറില്‍ ഏര്‍പ്പെട്ടുകൂടാ?
യാഹൂവിനെ പോലെ അന്താരാഷ്ട്രനിലവാരതിലുള്ള ഒരു കമ്പനി ഉടന്‍ തെറ്റുത്തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു...
വിരിയമിട്ട്:ബൂലോഗരെ...ഞാന്‍ ഇതിനിടയില്‍ “വെബ്‌ധുനിയ” എന്ന ചില പേരുകള്‍ കേട്ടു. ഈ പറഞ്ഞ webdunia ക്കും ഉണ്ട് ഒരു മലയാളം വെബ്‌സൈറ്റ്... weblokam.com .തപ്പിയാല്‍ ചിലപ്പൊ അവിടെയും കാണാം ചില തൊണ്ടിമൊതല്‍...
നിഷേധി
സ്വസ്ഥം..സുഖം..സുന്ദരം...
June 12, 2026
January 22, 2008
മൃതം
സമയം ഏറെ വൈകിയിരിക്കുന്നു..ഞാന്‍ നടത്തത്തിന് വേഗത കൂട്ടി....പാര്‍ക്കിങ്ങ് ഗ്രൌണ്ടില്‍ നിന്ന് കോട്ടേജിലോട്ടുള്ള ദൂരം എന്നില്‍ മടുപ്പുളവാക്കി.ഈയിടെ ഞാന്‍ ഇങ്ങനെയാണ് ,എല്ലാം പെട്ടെന്നു മടുക്കുന്നു..എല്ലാം ഈ നശിച്ച നഗരത്തില്‍ വന്നതിനു ശേഷമാണ്.എന്നാലും നീമി എന്തിനാണീ നട്ടപ്പാതിരാക്ക് വരാന്‍ പറഞ്ഞത്..അതും ഒറ്റക്കു ആരെയും അറിയക്കാതെ..ആഹ് അവള്‍ക്ക് പ്രാന്താ...2 പെഗ്ഗ് കോണ്യാക്കിനും മൂന്നു പുക ടിജുവാന സ്മാള്‍സിനും ശേഷമുള്ള തലഞരമ്പ് തെറ്റിക്കുന്ന പ്രാന്ത്.
(തുടരും)
(തുടരും)
November 24, 2007
കരകുര
സുമേഷേ..നിനക്ക് വയസ്സ് 18 ആകുന്നേയുള്ളൂ..പഠിക്കേണ്ട സമയമാണ്,പ്രേമിക്കാനൊക്കെ നിനക്ക് സമയം വരും, ഞാന്‍ പറഞ്ഞ് നിര്‍ത്തി
എപ്പോ വരും..ചേട്ടന് വയസ്സ് മുപ്പതാകാറായില്ലേ?ഇത് വരേ ഒത്ത് കിട്ടിയൊ?എന്റെ സമയം ഇപ്പോഴാ..ഞാന്‍ പ്രേമിക്കും..പ്രേമിക്കും...പ്രേമിക്കും , നിറകണ്ണുകളോടെ സുമേഷ് ആണയിട്ട്
ടാ ചെക്കാ...നീ ആരെ പ്രേമിക്കും?? ക്ണാപ്പെ! നിനക്ക് വല്ല പ്രണയാഭ്യര്‍ത്ഥന കിട്ടിയൊ??
പിന്നെ ...നീ എന്റെ മൂപ്പിളവും പ്രേമവും നോക്കെണ്ടാ. അതിനായിട്ടില്ല്ല നീ, ഞാന്‍ ദേഷ്യപ്പെട്ടു..
അതു ശരി! നീ ഒന്നുമറിഞ്ഞില്ലേ? ഇവന്‍ തെക്കേപ്പാടത്തെ സിമിയുമായുമായ് ഒടുക്കത്തെ ലൈനല്ലേ?നീ ഏത് നാട്ട് കാരനാ? ബാബുവിന്റെ വക
ഏത് തോമാസേട്ടന്റെ മോളാ? പള്ളീല് പാട്ട് പാട്ണാ ക്‌ടാവാ? മോനെ സുമേഷെ നിന്റെ ജന്മം കോഞ്ഞാട്ടാവുട്ടാ...സത്യം പറ നീ ആ പെങ്കുട്ടീരടുത്ത് മിണ്ടീട്ട്‌ണ്ടാ?
അതില്ലാ..പക്ഷെ ഞങ്ങള്‍ എന്നും കാണും..ബസ് സ്റ്റോപ്പില്‍ വച്ച്.... ചില പ്ലാനൊക്കെ ഇട്ടിട്ടുണ്ട് ഞാന്‍, സുമേഷ് ആത്മവിശ്വാസത്തിലാണ്.
ഇത് വെല്ലതും ആ പെങ്കുട്ടിക്കറിയോ? ഞാന്‍ താഴ്മയോടെ ചോദിച്ചു
ഇതു വരെയില്ല...അടുത്തന്നെ അറിയിക്കും! സുമേഷ് മൊഴിഞ്ഞു
മോനെ ഞാന്‍ നിര്‍ത്തി, നീയായ് നിന്റെ പാടായ്!അലമ്പുണ്ടാക്കീട്ട് വന്ന ആരുണ്ടാവില്ല കൂടെ,ടാ ബാബൂ നീയൊക്കെ കൂടിയാ ഇവനെ വഷളാക്കുന്നത്, ഞാന്‍ പോവാ! അങ്ങനെ ഒരു താക്കീതും കൊടുത്ത് ആ രാത്രിയില്‍ ഞാന്‍ കൂടണഞ്ഞു
...............ടാ നീയറിഞ്ഞാ സുമേഷ് തകര്‍ത്ത്! പിറ്റേ ദിവസം ജോലികഴിഞ്ഞ് പുഷ്‌പുള്ളില്‍ വന്നിറങ്ങി മുന്നേരെ തട്ടുകടയിലിരുന്ന എന്നെ ബാബുവിന്റെ കാറല്‍ പേടിപ്പിച്ച് കളഞ്ഞു..
എന്തെ അവന്‍ ചത്താ!ഞാന്‍ ചോദിച്ചു
ഉവ്വടാ..നിനക്കൊന്നും അവനെ അറിയില്ല്ലാ!അവനാരാ മോന്‍...ബാബു ഒന്നും വിട്ട് പറയുന്നില്ലാ
നീ കാര്യം പറ, ഞാന്‍ ആകാംക്ഷാഭരിതനായ്!
ഇന്ന് 3.40ന്റെ കേയാറില്‍ സിമി വന്നെറങ്ങിയതും സുമേഷവളെ തടഞ്ഞു...എന്നിട്ട് അവന്റെ വലത്തെ കൈത്തണ്ട ഷര്‍ട്ട് നീക്കി അവള്‍ടെ നേരെ പൊക്കി.ദേ കെട്ക്ക്ണ് !ആ ക്‍ടാവ് തല ചുറ്റി വീണ്! ബാബു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
എന്തെ അവന്റെ കൈയുമ്മേ ക്ലോറഫോം ഉണ്ടാര്‍ന്നാ?? നീ കാര്യം തെളിച്ചു പറ ബാബൂ, എനിക്ക് ദേഷ്യം വന്നു.
നീ എന്തൂട്ടാ പറയണെ? അവന്‍ കൈയുമ്മെ സിമീന്ന് കമ്പിപഴുപ്പിച്ച് എഴുതീക്കല്ലേ!!!!അവനിപ്പോ ഇങ്ങോട്ട് വരും,തോമാസേട്ടനും അനിയന്‍മാരും മൊത്തം എളകിട്ട്‌ണ്ട്! ബാബു വിശദീകരിച്ചു..
എന്റമ്മേ ......അവന് വട്ടായാ??? ഞാനുറക്കെ ചോദിച്ചു
ഇത് വട്ടൊന്നുമല്ല,ചേട്ടനിതൊന്നും പറഞ്ഞാല്‍ മനസിലാവില്ല, ബാബുവിന്റെ ഉത്തരം പ്രതീക്ഷിച്ചിരുന്ന എനിക്കത് കിട്ടിയത് പുറകില്‍ നിന്നാ, ഞാന്‍ തിരിഞ്ഞു നോക്കി
ദേ നീക്കുന്നു സാക്ഷാല്‍ വീരാധിവീരന്‍,വില്ലാദിവില്ല്ലന്‍..ശ്രീമാന്‍ സുമേഷോത്തുംഗവന്‍...കൂടെ 2-3 ഞെരിഞ്ഞില് പോലത്തെ പിള്ളേരും
ഞാന്‍ അറിയാതെ എഴുന്നേറ്റു കൈകൂപ്പിപ്പോയ്.....മോനെ സമ്മതിച്ച് ..നീ നിന്റെ കൈയൊന്ന് കാണിച്ചേ...നിനക്ക് വേദനയിട്‌ത്തില്ലേ? ഞാന്‍ നിഷ്കളങ്കനായ് ചോദിച്ചു.
പ്രേമമെന്നാല്‍ തന്നെ വേദനയാണ്! അവന്‍ തത്വചിന്തകനായ് മാറി എന്നിട്ട് ഫുള്‍കൈ ഷര്‍ട്ട് തെറുത്ത് കയറ്റി ആ പ്രേമമുദ്ര എനിക്ക് മുന്നില്‍ അനാവൃതമാക്കി!!!
സിമി,സാമി എന്നൊക്കെ വായിക്കാമെങ്കിലും വിറച്ച് വിറച്ച് എഴുതിയിരിക്കുന്ന ആ കുനുകുനെയുള്ള ആ അക്ഷരങ്ങള്‍ അവന്റെ ചെയ്യുന്ന പണിയോടുള്ള ആത്മാര്‍ത്ഥത വെളിവാക്കിയിരുന്നു.
നീ ഇതു എന്തുവെച്ചാ എഴുതിയെ? ഞാന്‍ സംശയാലുവായ്..
പേനെരെ റ്റ്യൂബിന്റെ മൊന പഴിപ്പിച്ചങ്ങട് എഴുതി...മറുപടി ഉടന്‍ വന്നു.
കടലാസിലയാലും കൈതണ്ടയിലായാലും പേന പേന തന്നെ!!!
അപ്പോഴാണ് ഞാന്‍ പേരെഴുതിയതിന്റെ വശങ്ങളിലായ് കുറേ കോറലുകള്‍ കണ്ടത്..കരകുരാന്ന്...
ഞാന്‍ ചോദിച്ചു , സുമേഷെ പേരൊക്കെ എഴുതിയത് നന്നായിട്ടുണ്ട്..ഈ കാണുന്ന കരകുര എന്താ???
ഇതോ?? ഇത് ഞാന്‍ റ്റ്യൂബ് തെളിയുമൊ എന്ന് നോക്കിയതാ!!!!!!

ഠേ............ഞാനല്ല ബാബു പെടച്ച ശബ്ദമാണ്!!
വിരിയമിട്ട്:ആ പെങ്കുട്ടീടെ പേര് വല്ല ആനന്ദമോഹിനിയമ്പാള്‍ എന്നാവണമായിരുന്ന്!!!എന്നാലും അവന്‍ എഴുതും
November 15, 2007
ധിംകണക്ക ധിന്ന
കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ കച്ചോടമായ് നടക്കുന്ന കാലത്താണ് പ്രശസ്ഥ സംവിധായകന്‍ പ്രഫുലിനെ പരിചയപ്പെട്ടത്...ഇപ്പോ നിങ്ങള്‍ ചോദിക്കും ആരാ ഈ സംവിധായകന്‍ പ്രഫുല്‍ എന്ന് !!! എന്ന് ചോദിച്ചാല്‍ അന്ന് അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണന് പടിക്കുന്ന കാലം....ഇനി പ്രശസ്ഥനായിക്കൂടെന്നോന്നുമില്ലല്ലോ? എന്തായാലും അദ്ദേഹമാണ് എന്റെ സിനിമാസംശയങ്ങളുടെ എഞ്ചുവടിയും സിനിമാക്കഥകളുടെ വ്യാകരണവും.മിക്കവാറും എല്ലാ ശനിയാഴ്ചകളിലും ഞാന്‍ പുള്ളിയോടൊപ്പം സ്റ്റൂഡിയൊകള്‍ അല്ലെങ്കില്‍ കൊച്ചിയിലുള്ള ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍ ഒന്നിനും പറ്റിയില്ലെങ്കില്‍ തിയറ്റരുകള്‍ സന്ദര്‍ശിച്ച് കൊണ്ടിരുന്നു.അതില്‍പെട്ട ഒരു ശനിയാഴ്ച്ച അതികാലത്ത് പുള്ളി വിളിച്ച് പറഞ്ഞു.. റിയാനില്‍ ഇന്ന് ക്യാമ്പസിന്റെ എഡിറ്റിങ്ങ് ഉണ്ട് ...മ്ക്ക് പൊകാം...(ക്യാമ്പസ് എന്നത് ഒരു സില്‍മാപടമാണു....റിലീസായോ ആവോ??) ഞാനെന്തായാലും സന്തോഷിച്ചു..ഈ എഡിറ്റിങ്ങ് ക്ലോസ് റേഞ്ചില്‍ കാണാലോ.....ഈ സില്‍മാറീല്‍ മുഴുവന്‍ കത്രിക വച്ച് മുറിച്ച്...എഡിറ്ററെ സമ്മതിക്കണം..
അങ്ങനെ റിയാന്‍ സ്റ്റൂഡിയൊയില്‍ എത്തിപ്പെട്ടു....കൂടെ വന്ന സംവിധായകന്‍ എന്നെ ഒരു മൂലയില്‍ നിര്‍ത്തി അകത്ത് കേറാനുള്ള പെര്‍മിഷന്‍ വാങ്ങാന്‍ പോയ്..പുള്ളി അവിടെ പോയ് സെക്ക്യൂരിറ്റിയൊട് സംസാരിക്കുന്നു...പലര്‍ക്കും കൈ കൊടുക്കുന്നു...പൊട്ടിചിരിക്കുന്നു.... ഇവനാള് പുലിയന്നേ ,എന്താ ഹോള്‍ഡ്...ഞാന്‍ മനസ്സില്‍ ചിന്തിച്ചു...ആശാന്‍ തിരിച്ച് വന്ന് തലമാന്തിക്കൊണ്ട് പറഞ്ഞു ...സംവിധായകന്‍ ആരെയും കടത്തി വിടണ്ട എന്നാ പറഞ്ഞിരിക്കുന്നത്...ദേ കേടക്കണ് കഞ്ഞിങ്കലം ...എന്റെ എഡിറ്റിങ്ങ് ദര്‍ശനം കൂമ്പടഞ്ഞു...അങ്ങനെ പതിവ് പോലെ എന്റെ തലയിലെ കല്ല് ഇളകി ഞാന്‍ പറഞ്ഞ് “പിന്നെ നിന്റെയൊരു സംവിധായകന്‍..ഹ്‌മും..ആള്‍ക്കാരെ തടയാന്‍ അവനാര് വേലുതമ്പിദളവ്യാ...നീ വാടാ ..ഞാനൊന്ന് നോക്കട്ടെ... ഞാന്‍ നേരെ ബില്‍ഡിങ്ങിന്റെ പിന്നിലോട്ട് നടന്നു...മുന്‍വാതില്‍ തുറന്നിട്ടാലും അതാണല്ലൊ പതിവ്.പ്രഫുലാണെങ്കില്‍ “അലമ്പ് ഉണ്ടാക്കണ്ടറാ..നീ നിന്നെ” എന്ന് പറഞ്ഞ് പിന്നാലെ ഉണ്ട്.
വൌ..പുറകിലോരു വാതില്‍ ചാരിക്കിടക്കുന്നു..കാതോര്‍ത്തപ്പോള്‍ ചില താളങ്ങള്‍ കേള്‍ക്കുന്നുണ്ട് ..ഇതു എഡിറ്റിങ്ങ് തന്നെ.ഞാന്‍ പ്രഫുലിനോട് പറഞ്ഞു നീ സില്‍മാക്കാര്‍നല്ലേ...നീ ആദ്യം കേറ്....അവനാണെങ്കില്‍ അനങ്ങുന്നേ ഇല്ല...പിന്നെ ഉന്ത് തള്ള്.....എന്തിന് പറയുന്നു 120 കിലൊ പ്രഫുലും 90കിലൊ ഞാനും റൂമിലോട്ട് വീഗാലാന്റില്‍ കുഴലില്‍ നിന്ന് വെള്ളത്തിലോട്ട് വീഴുന്ന പോലെ തെറിച്ച് വന്നു..മൂന്നിലതാ 5-8 പേര്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നു..അയ്യേ എന്താ ഇങ്ങനെ..പിന്നെ മനസിലായ് അവര്‍ക്കു മുന്നില്‍ ഒരു പാട്ടിന്റെ റിഹേഴ്സല്‍ നടക്കുന്നുണ്ടെന്ന്..പാട്ട് കാരാരുമില്ല മെയിനായ് ഒരു അപ്പാപ്പന്‍ തബല വായിക്കുന്നുണ്ട്..വേറൊര് ഗഡി എന്തോ പറഞ്ഞ് കൊടുക്കുന്നുണ്ട് അപ്പാപ്പന്....ടാ ഇതാരാന്ന് മനസിലായാ നിനക്ക്..ഇതണ് ജോസേട്ടന്‍...യേശുദാസിനൊക്കെ തബല വായിക്കണ പുലിയാണ്...പ്രഫുല്‍ ചെവിയില്‍ മുരണ്ടു.എന്തൊ എനിക്കത്ര മീച്ചം തൊന്നിയില്ല..ഞാന്‍ അപ്പാപ്പനെയൊന്ന് വിശകലനം ചെയ്തപ്പൊ മനസിലായ്..ആള് മൂന്നലെണ്ണം വീശിയിട്ടാണ് ഇരിപ്പെന്ന്..കണ്ണ് ചൊകചൊകാന്നാ..ബാക്ക്‍ഗ്രൌണ്ടില്‍ ഒരു ആള്‍ക്കഹോള്‍ വാസനയും..
അങ്ങനെയിരിക്കുമ്പോള്‍ ദേ വരുന്നു മാരണം അഥവാ ക്രൂരന്മായ വിധിയുടെ ഇര...നല്ല സില്ക്ക് ജുബ്ബയൊക്കെ ഇട്ട് മുട്യൊക്കെ കുലുക്കി ആള്‍ വന്നു ജോസേട്ടന്റെ സയിഡില്ലുള്ളതും ആ മുറിയിലെ ഏക കസാരയില്‍ ഇരുന്ന്..ശ്രദ്ധയോടെ ജോസേട്ടന്റെ കരചലങ്ങള്‍ ശ്രദ്ധിക്കുകയും അതിനനുസരിച്ച് കയ്യും തലയും ചലിപ്പിക്കുന്നുമുണ്ട്..ഞാനടക്കമുള്ള എല്ലാരും ജോസെട്ടനെ വിട്ട് പുള്ളിക്കാരനെ നോക്കിയിരിപ്പാണ്..കുറച്ച് സമയത്തിന് ശേഷം ഞാനാളെയും വിട്ട് ബാക്കിയുള്ളവരെ നോക്കീ..എല്ലാവരുടെയും മുഖത്തൊരു പകപ്പാണ്..പുള്ളിയെ ആര്‍ക്കും പിടികിട്ടിയിട്ടില്ല.ഈ സമയം ജോസെട്ടന്‍ കൊട്ട് നിറുത്തി ചുമരില്‍ ചാരിയിരുന്ന് പേപ്പറ് കൊണ്ട് വീശുകയാണ്.
ദേ വരുന്നു ആദ്യത്തെ വെള്ളിടി ക്രൂരന്മായ വിധിയുടെ ഇരയുടെ വായില്‍ നിന്ന്..അതും ജോസേട്ടനോട്
ബാലന്‍ പൊതുവാളിനെ അറിയുമൊ..നമ്മുടെ കൈതപ്രത്തിന്റെയൊക്കെ ഒപ്പം...
ജോസേട്ടന്‍ തീരെ താല്‍പ്പര്യമില്ലാതെ
ഇല്ലാ..
ഇര വീണ്ടും
അതെന്താ അറിയാത്തെ? നിങ്ങളൊക്കെ ഒരു ഫീല്‍ഡിലുള്ളതല്ലെ??
ജോസേട്ടന്‍ മുഖമുയര്‍ത്തി..
പരിചയപ്പെടാന്‍ സാധിച്ചില്ല..
ഈ ജോസേട്ടന്‍ എന്ത് പാവം മനുഷ്യനാണ്..ഈ ടൈപ്പ് ചോദ്യത്തിന് ഉത്തരം പറയണ്ട ഒരു ആവശ്യവുമില്ല എന്ന് ഞാന്‍ മനസ്സില്‍ കരുതി.പക്ഷേ അത് വരാന്‍പൊകുന്ന സുനാമിക്ക് മുമ്പുള്ള ശാന്തതയാണെന്ന് ഞാന്‍ അറിഞ്ഞില്ല.
ഇര വീണ്ടും..
ഞാനാ ചരണത്തില്‍ വായിച്ചത് ശ്രദ്ധിക്കുകയായിരുന്ന്..
ജോസേട്ടന്‍ വീണ്ടും മുഖമുയര്‍ത്തി..
പ്രതികരണമില്ല ..
ഇരയുടെ അവസാന വാക്കുകള്‍
അതില്‍ രണ്ടാമത് വായിച്ചത്...
ധിംകണക്ക ധിന്നയാണോ അതോ ധിംതനക്ക ധിണ്ണയാണോ??
ജോസേട്ടന്‍ ചീറി എഴുന്നേറ്റ് കൊണ്ട് ഏകദേശം ഒരു 100 ഡെസിബെല്‍ സകിണ്ടില്‍
നിന്റപ്പന്റെ ....യാടാ.. എഴുന്നേറ്റ് പോടാ .....രേ
ശ്മ്ശാന മൂകത....പിന്നെയൊരു കൂട്ടച്ചിരി..ഞാന്‍ തന്നെ തുടങ്ങി..2 മിനിറ്റോളം.. ആകെ ബഹളം നമ്മുടെ ഇരയുടെ അവസ്ഥ എന്തണെന്ന് പറഞ്ഞാല്‍..കസേരക്കും പൂര്‍ണ്ണമായ് നില്‍പ്പിനും ഇടയിലുള്ള ഒരു വക്രാസനത്തില്‍ നിന്ന് കണ്ണുകള്‍ പുറത്തെക്ക് ഇപ്പോ വീഴുമെന്ന പോലെ നില്‍പ്പാണ്.മുഖത്ത് രക്തം പോയിട്ട് വെള്ളം പോലുമില്ല.....പെട്ടെന്നു തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ഇറങ്ങി..അല്ല ഓടി പ്പോയ്
ജോസേട്ടന്‍ ചെയ്ത്തോര്‍ത്ത് പശ്ചാത്തപിച്ചൊ, എന്തോ തലയില്‍ കയ്യും വച്ചിരിക്കുന്നു...
വിരിയമിട്ട്:ധിംകണക്ക ധിന്ന എന്ന് തബലയില്‍ കൊട്ടാന്‍ പറ്റുമൊ?? ആവോ പറ്റുമയിരിക്കും

May 07, 2007
മദ്യപര്‍വ്വം
ഞാന്‍ ..റാം... രഘുറാം...
എന്താ ഒന്നും മിണ്ടാത്തെ? എന്തെങ്കിലും ചോദിക്ക്...
...കഴിക്കുമൊ??
മനസിലായില്ല്ലാ.. ചോദ്യം മനസിലായില്ല....
മദ്യപിക്കുമോ??
ഹാ...ഇനി മദ്യപിക്കുമോ എന്നാണ് ചോദ്യമാണെങ്ങില്‍...അറിയില്ലാ...തന്റെ കഴിവ് പോലിരിക്കും...അല്ല മുമ്പ് മദ്യപിചിട്ടുണ്ടോ എന്നാണെങ്കില്‍...ഉണ്ട് ..മഴവില്ല് വിരിയുന്ന ഈ മുഖത്ത് നോക്കി നുണ പറയാന്‍ പറ്റുന്നില്ല..
ഹും... നിങ്ങള്‍ വളരെ കാല്‍പ്പനികമായ് സംസാരിക്കുന്നു....
താങ്ക് യു.....
ഠേ.........
ഹേ...എന്താദ്....(വലത്തേ കവിള്‍ വലത്തേ കൈ കൊണ്ട് തന്നെ തടവുന്നു)....
കഴിഞ്ഞ വിഷുവിന് ലേഡീസ് ഹോസ്റ്റലില്‍ന്റെ മുന്‍പില്‍ അടിച്ചു ബോധം പോയ് ഉടുത്തുണി തലേക്കെട്ടി കഥകളി നടത്തിയത് ...പിന്നെ ആരാ? ആരാന്ന്??
അത്..ഞാന്‍ അല്ല...അല്ല ..ഞാന്‍ ആദ്യമായിട്ടാ...സോറി...
******************

Subscribe to:
Posts (Atom)