June 12, 2026

യാഹൂ എന്തിനിത് ഞങ്ങളോട്...നിഷേധിയുടെ നിഷേധക്കുറിപ്പ്

ഉമിക്കരിക്കും ഉണക്കമീനും വരെ പേറ്റന്റ് എടുക്കുന്ന ആഗോളഭീമന്‍‌മാരെ...ഞങ്ങളുടെ കുത്തികുറിക്കലുകളെയും ഭാവനകളെയും നിങ്ങള്‍ വെറുതെ വിടില്ലേ?ഇതു തികച്ചും മലയാളിയുടെ ആവിഷ്ക്കാരസ്വതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.യാഹൂവിന് ആശയങ്ങളും കുറിപ്പുകളും വേണമെങ്കില്‍ എന്തുകൊണ്ട് ബ്ലോഗേര്‍സുമായ് കരാറില്‍ ഏര്‍പ്പെട്ടുകൂടാ?

യാഹൂവിനെ പോലെ അന്താരാഷ്ട്രനിലവാരതിലുള്ള ഒരു കമ്പനി ഉടന്‍ തെറ്റുത്തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു...

വിരിയമിട്ട്:ബൂലോഗരെ...ഞാന്‍ ഇതിനിടയില്‍ “വെബ്‌ധുനിയ” എന്ന ചില പേരുകള്‍ കേട്ടു. ഈ പറഞ്ഞ webdunia ക്കും ഉണ്ട് ഒരു മലയാളം വെബ്‌സൈറ്റ്... weblokam.com .തപ്പിയാല്‍ ചിലപ്പൊ അവിടെയും കാണാം ചില തൊണ്ടിമൊതല്‍...

3 comments:

Anju Poomuttam said...

Entaaaa Sambavichatu ennuuu ezutiyittillaaa..... Yahooo ninnee vallatum cheyytaa ?

സു | Su said...

Thanks :)

Rijish said...

എന്തു സംഭവിച്ചു സൂടെ??