November 15, 2007

ധിംകണക്ക ധിന്ന

കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ കച്ചോടമായ് നടക്കുന്ന കാലത്താണ് പ്രശസ്ഥ സംവിധായകന്‍ പ്രഫുലിനെ പരിചയപ്പെട്ടത്...ഇപ്പോ നിങ്ങള്‍ ചോദിക്കും ആരാ ഈ സംവിധായകന്‍ പ്രഫുല്‍ എന്ന് !!! എന്ന് ചോദിച്ചാല്‍ അന്ന് അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണന് പടിക്കുന്ന കാലം....ഇനി പ്രശസ്ഥനായിക്കൂടെന്നോന്നുമില്ലല്ലോ? എന്തായാലും അദ്ദേഹമാണ് എന്റെ സിനിമാസംശയങ്ങളുടെ എഞ്ചുവടിയും സിനിമാക്കഥകളുടെ വ്യാകരണവും.മിക്കവാറും എല്ലാ ശനിയാഴ്ചകളിലും ഞാന്‍ പുള്ളിയോടൊപ്പം സ്റ്റൂഡിയൊകള്‍ അല്ലെങ്കില്‍ കൊച്ചിയിലുള്ള ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍ ഒന്നിനും പറ്റിയില്ലെങ്കില്‍ തിയറ്റരുകള്‍ സന്ദര്‍ശിച്ച് കൊണ്ടിരുന്നു.അതില്‍‌പെട്ട ഒരു ശനിയാഴ്ച്ച അതികാലത്ത് പുള്ളി വിളിച്ച് പറഞ്ഞു.. റിയാനില്‍ ഇന്ന് ക്യാമ്പസിന്റെ എഡിറ്റിങ്ങ് ഉണ്ട് ...മ്ക്ക് പൊകാം...(ക്യാമ്പസ് എന്നത് ഒരു സില്‍മാപടമാണു....റിലീസായോ ആവോ??) ഞാനെന്തായാലും സന്തോഷിച്ചു..ഈ എഡിറ്റിങ്ങ് ക്ലോസ് റേഞ്ചില്‍ കാണാലോ.....ഈ സില്‍മാറീല്‍ മുഴുവന്‍ കത്രിക വച്ച് മുറിച്ച്...എഡിറ്ററെ സമ്മതിക്കണം..

അങ്ങനെ റിയാന്‍ സ്റ്റൂഡിയൊയില്‍ എത്തിപ്പെട്ടു....കൂടെ വന്ന സംവിധായകന്‍ എന്നെ ഒരു മൂലയില്‍ നിര്‍ത്തി അകത്ത് കേറാനുള്ള പെര്‍മിഷന്‍ വാ‍ങ്ങാന്‍ പോയ്..പുള്ളി അവിടെ പോയ് സെക്ക്യൂ‍രിറ്റിയൊട് സംസാരിക്കുന്നു...പലര്‍ക്കും കൈ കൊടുക്കുന്നു...പൊട്ടിചിരിക്കുന്നു.... ഇവനാള് പുലിയന്നേ ,എന്താ ഹോള്‍ഡ്...ഞാന്‍ മനസ്സില്‍ ചിന്തിച്ചു...ആശാന്‍ തിരിച്ച് വന്ന് തലമാന്തിക്കൊണ്ട് പറഞ്ഞു ...സംവിധായകന്‍ ആരെയും കടത്തി വിടണ്ട എന്നാ പറഞ്ഞിരിക്കുന്നത്...ദേ കേടക്കണ് കഞ്ഞിങ്കലം ...എന്റെ എഡിറ്റിങ്ങ് ദര്‍ശനം കൂമ്പടഞ്ഞു...അങ്ങനെ പതിവ് പോലെ എന്റെ തലയിലെ കല്ല് ഇളകി ഞാന്‍ പറഞ്ഞ് “പിന്നെ നിന്റെയൊരു സംവിധായകന്‍..ഹ്‌മും..ആള്‍ക്കാരെ തടയാന്‍ അവനാര് വേലുതമ്പിദളവ്യാ...നീ വാടാ ..ഞാനൊന്ന് നോക്കട്ടെ... ഞാന്‍ നേരെ ബില്‍ഡിങ്ങിന്റെ പിന്നിലോട്ട് നടന്നു...മുന്‍‌വാതില്‍ തുറന്നിട്ടാലും അതാണല്ലൊ പതിവ്.പ്രഫുലാണെങ്കില്‍ “അലമ്പ് ഉണ്ടാക്കണ്ടറാ‍..നീ നിന്നെ” എന്ന് പറഞ്ഞ് പിന്നാലെ ഉണ്ട്.

വൌ..പുറകിലോരു വാതില്‍ ചാരിക്കിടക്കുന്നു..കാതോര്‍ത്തപ്പോള്‍ ചില താളങ്ങള്‍ കേള്‍ക്കുന്നുണ്ട് ..ഇതു എഡിറ്റിങ്ങ് തന്നെ.ഞാന്‍ പ്രഫുലിനോട് പറഞ്ഞു നീ സില്‍മാക്കാര്‍നല്ലേ...നീ ആദ്യം കേറ്....അവനാണെങ്കില്‍ അനങ്ങുന്നേ ഇല്ല...പിന്നെ ഉന്ത് തള്ള്.....എന്തിന് പറയുന്നു 120 കിലൊ പ്രഫുലും 90കിലൊ ഞാനും റൂമിലോട്ട് വീഗാലാന്റില്‍ കുഴലില്‍ നിന്ന് വെള്ളത്തിലോട്ട് വീഴുന്ന പോലെ തെറിച്ച് വന്നു..മൂന്നിലതാ 5-8 പേര്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നു..അയ്യേ എന്താ ഇങ്ങനെ..പിന്നെ മനസിലായ് അവര്‍ക്കു മുന്നില്‍ ഒരു പാട്ടിന്റെ റിഹേഴ്സല്‍ നടക്കുന്നുണ്ടെന്ന്..പാട്ട് കാരാരുമില്ല മെയിനായ് ഒരു അപ്പാപ്പന്‍ തബല വായിക്കുന്നുണ്ട്..വേറൊര് ഗഡി എന്തോ പറഞ്ഞ് കൊടുക്കുന്നുണ്ട് അപ്പാപ്പന്....ടാ ഇതാരാന്ന് മനസിലായാ നിനക്ക്..ഇതണ് ജോസേട്ടന്‍...യേശുദാസിനൊക്കെ തബല വായിക്കണ പുലിയാണ്...പ്രഫുല്‍ ചെവിയില്‍ മുരണ്ടു.എന്തൊ എനിക്കത്ര മീച്ചം തൊന്നിയില്ല..ഞാന്‍ അപ്പാപ്പനെയൊന്ന് വിശകലനം ചെയ്തപ്പൊ മനസിലായ്..ആള് മൂന്നലെണ്ണം വീശിയിട്ടാണ് ഇരിപ്പെന്ന്..കണ്ണ് ചൊകചൊകാന്നാ..ബാക്ക്‍ഗ്രൌണ്ടില്‍ ഒരു ആള്‍ക്കഹോള്‍ വാസനയും..

അങ്ങനെയിരിക്കുമ്പോള്‍ ദേ വരുന്നു മാരണം അഥവാ ക്രൂരന്മായ വിധിയുടെ ഇര...നല്ല സില്ക്ക് ജുബ്ബയൊക്കെ ഇട്ട് മുട്യൊക്കെ കുലുക്കി ആള്‍ വന്നു ജോസേട്ടന്റെ സയിഡില്ലുള്ളതും ആ മുറിയിലെ ഏക കസാരയില്‍ ഇരുന്ന്..ശ്രദ്ധയോടെ ജോസേട്ടന്റെ കരചലങ്ങള്‍ ശ്രദ്ധിക്കുകയും അതിനനുസരിച്ച് കയ്യും തലയും ചലിപ്പിക്കുന്നുമുണ്ട്..ഞാനടക്കമുള്ള എല്ലാരും ജോസെട്ടനെ വിട്ട് പുള്ളിക്കാരനെ നോക്കിയിരിപ്പാണ്..കുറച്ച് സമയത്തിന് ശേഷം ഞാനാളെയും വിട്ട് ബാക്കിയുള്ളവരെ നോക്കീ..എല്ലാവരുടെയും മുഖത്തൊരു പകപ്പാണ്..പുള്ളിയെ ആര്‍ക്കും പിടികിട്ടിയിട്ടില്ല.ഈ സമയം ജോസെട്ടന്‍ കൊട്ട് നിറുത്തി ചുമരില്‍ ചാരിയിരുന്ന് പേപ്പറ് കൊണ്ട് വീശുകയാണ്.

ദേ വരുന്നു ആദ്യത്തെ വെള്ളിടി ക്രൂരന്മായ വിധിയുടെ ഇരയുടെ വായില്‍ നിന്ന്..അതും ജോസേട്ടനോട്
ബാലന്‍ പൊതുവാളിനെ അറിയുമൊ..നമ്മുടെ കൈതപ്രത്തിന്റെയൊക്കെ ഒപ്പം...

ജോസേട്ടന്‍ തീരെ താല്‍പ്പര്യമില്ലാതെ
ഇല്ലാ‍..

ഇര വീണ്ടും
അതെന്താ അറിയാത്തെ? നിങ്ങളൊക്കെ ഒരു ഫീല്‍ഡിലുള്ളതല്ലെ??

ജോസേട്ടന്‍ മുഖമുയര്‍ത്തി..
പരിചയപ്പെടാന്‍ സാധിച്ചില്ല..

ഈ ജോസേട്ടന്‍ എന്ത് പാവം മനുഷ്യനാണ്..ഈ ടൈപ്പ് ചോദ്യത്തിന് ഉത്തരം പറയണ്ട ഒരു ആവശ്യവുമില്ല എന്ന് ഞാന്‍ മനസ്സില്‍ കരുതി.പക്ഷേ അത് വരാന്‍പൊകുന്ന സുനാമിക്ക് മുമ്പുള്ള ശാന്തതയാണെന്ന് ഞാന്‍ അറിഞ്ഞില്ല.

ഇര വീണ്ടും..
ഞാനാ ചരണത്തില്‍ വായിച്ചത് ശ്രദ്ധിക്കുകയായിരുന്ന്..

ജോസേട്ടന്‍ വീണ്ടും മുഖമുയര്‍ത്തി..
പ്രതികരണമില്ല ..

ഇരയുടെ അവസാന വാക്കുകള്‍
അതില്‍ രണ്ടാമത് വായിച്ചത്...
ധിംകണക്ക ധിന്നയാണോ അതോ ധിംതനക്ക ധിണ്ണയാണോ??

ജോസേട്ടന്‍ ചീറി എഴുന്നേറ്റ് കൊണ്ട് ഏകദേശം ഒരു 100 ഡെസിബെല്‍ സകിണ്ടില്‍
നിന്റപ്പന്റെ ....യാടാ.. എഴുന്നേറ്റ് പോടാ .....രേ

ശ്മ്ശാന മൂകത....പിന്നെയൊരു കൂട്ടച്ചിരി..ഞാന്‍ തന്നെ തുടങ്ങി..2 മിനിറ്റോളം.. ആകെ ബഹളം നമ്മുടെ ഇരയുടെ അവസ്ഥ എന്തണെന്ന് പറഞ്ഞാല്‍..കസേരക്കും പൂര്‍ണ്ണമായ് നില്‍പ്പിനും ഇടയിലുള്ള ഒരു വക്രാസനത്തില്‍ നിന്ന് കണ്ണുകള്‍ പുറത്തെക്ക് ഇപ്പോ വീഴുമെന്ന പോലെ നില്‍പ്പാണ്.മുഖത്ത് രക്തം പോയിട്ട് വെള്ളം പോലുമില്ല.....പെട്ടെന്നു തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ഇറങ്ങി..അല്ല ഓടി പ്പോയ്

ജോസേട്ടന്‍ ചെയ്ത്തോര്‍ത്ത് പശ്ചാത്തപിച്ചൊ, എന്തോ തലയില്‍ കയ്യും വച്ചിരിക്കുന്നു...


വിരിയമിട്ട്:ധിംകണക്ക ധിന്ന എന്ന് തബലയില്‍ കൊട്ടാന്‍ പറ്റുമൊ?? ആവോ പറ്റുമയിരിക്കും

9 comments:

നിഷേധി said...

കുറേ നാളായ് ഒന്ന് ബ്ലോഗിയിട്ട്

ഇന്നാ പിടിച്ചോ

ധിംകണക്ക ധിന്ന

ശ്രീ said...

കലക്കി.

ധിം കണക്ക ധിന്ന!

:)

രജീഷ് || നമ്പ്യാര്‍ said...

ബുഹഹഹ!
(ഓണത്തിനിടക്ക് പുട്ടുകച്ചോടത്തിന്റെ ഒരു വോള്യത്തില്‍ കേട്ടത്: "രാവില്‌ത്തന്നെ തന്തക്ക് വിളി കേട്ടപ്പം ന്തൊരാശ്വാസം ല്ലെ മാവേല്യേയ്?")

രജേഷ് said...

മ്‌.മ്‌... ചുമ്മാതല്ല അവിടുത്തെ പണി ധിം ധണക്ക ധിണ എന്നു പൊട്ടിയതു. എന്തായലും അവിടെ വെച്ചു നിര്‍ത്തിയതു കര്യമായി, അല്ലെല്‍ ജോസേട്ടന്റ്റെ വായിന്നും കേട്ടതു നാട്ടുകാര്‍ അറിഞ്ഞെനെ ... :)

................ഈ പോസ്റ്റിന്റെം ബക്ക്‌ഗ്രൗണ്ട്ല്‍‍ ഒരു ആള്‍ക്കഹോള്‍ ലക്ഷണം..........................

വാല്‍മീകി said...

ധിം കണക്ക ധിന്ന!

നല്ല കുറിപ്പ്.

ഏ.ആര്‍. നജീം said...

എല്ലാവരും ചിരി നിര്‍ത്തിക്കഴിഞ്ഞും ഈ നിഷേധി മാത്രം ചിരിച്ചു കൊണ്ടിരുന്നു എന്നും അതു കേട്ട പുള്ളിക്കാരന്‍ ജോസേട്ടനോടുള്ള പക മുഴുവന്‍ തീര്‍ത്തത് നിഷേധിയുടെ മുതുകില്‍ ആയിരുന്നു എന്നുമുള്ള ക്ലമാക്സ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത് ശരിയായില്ലാട്ടൊ.
:)

Manu Krishna said...

Leon at his best as usual, cool one yaarr!!! Cheers!!!!

നിഷേധി said...

നന്ദി..നമസ്ക്കാരം...

ശ്രീ,രജീഷ് ,രജേഷ്,വാല്‍മീകി,ഏ.ആര്‍. നജീം,Manu Krishna

ക്ലൈമാക്സില്‍ എല്ലാവര്‍ക്കും ഒരു സംശയം...

സംശയം മനുഷ്യസഹജം ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇനി ആ ഇര നേരത്തെ പറഞ്ഞ സംവിധായകന്‍ ഒന്നുമല്ലാലൊ?