November 24, 2007

കരകുര

സുമേഷേ..നിനക്ക് വയസ്സ് 18 ആകുന്നേയുള്ളൂ..പഠിക്കേണ്ട സമയമാണ്,പ്രേമിക്കാനൊക്കെ നിനക്ക് സമയം വരും, ഞാന്‍ പറഞ്ഞ് നിര്‍ത്തിഎപ്പോ വരും..ചേട്ടന് വയസ്സ് മുപ്പതാകാറായില്ലേ?ഇത് വരേ ഒത്ത് കിട്ടിയൊ?എന്റെ സമയം ഇപ്പോഴാ..ഞാന്‍ പ്രേമിക്കും..പ്രേമിക്കും...പ്രേമിക്കും , നിറകണ്ണുകളോടെ സുമേഷ് ആണയിട്ട്ടാ ചെക്കാ...നീ ആരെ പ്രേമിക്കും?? ക്ണാപ്പെ! നിനക്ക് വല്ല പ്രണയാഭ്യര്‍ത്ഥന കിട്ടിയൊ??

പിന്നെ ...നീ എന്റെ മൂപ്പിളവും പ്രേമവും നോക്കെണ്ടാ. അതിനായിട്ടില്ല്ല നീ, ഞാന്‍ ദേഷ്യപ്പെട്ടു..അതു ശരി! നീ ഒന്നുമറിഞ്ഞില്ലേ? ഇവന്‍ തെക്കേപ്പാടത്തെ സിമിയുമായുമായ് ഒടുക്കത്തെ ലൈനല്ലേ?നീ ഏത് നാട്ട് കാരനാ? ബാബുവിന്റെ വകഏത് തോമാസേട്ടന്റെ മോളാ? പള്ളീല് പാട്ട് പാട്ണാ ക്‌ടാവാ? മോനെ സുമേഷെ നിന്റെ ജന്മം കോഞ്ഞാട്ടാവുട്ടാ...സത്യം പറ നീ ആ പെങ്കുട്ടീരടുത്ത് മിണ്ടീട്ട്‌ണ്ടാ?അതില്ലാ..പക്ഷെ ഞങ്ങള്‍ എന്നും കാണും..ബസ് സ്റ്റോപ്പില്‍ വച്ച്.... ചില പ്ലാനൊക്കെ ഇട്ടിട്ടുണ്ട് ഞാന്‍, സുമേഷ് ആത്മവിശ്വാസത്തിലാണ്.ഇത് വെല്ലതും ആ പെങ്കുട്ടിക്കറിയോ? ഞാന്‍ താഴ്മയോടെ ചോദിച്ചുഇതു വരെയില്ല...അടുത്തന്നെ അറിയിക്കും! സുമേഷ് മൊഴിഞ്ഞുമോനെ ഞാന്‍ നിര്‍ത്തി, നീയായ് നിന്റെ പാടായ്!അലമ്പുണ്ടാക്കീട്ട് വന്ന ആരുണ്ടാവില്ല കൂടെ,ടാ ബാബൂ നീയൊക്കെ കൂടിയാ ഇവനെ വഷളാക്കുന്നത്, ഞാന്‍ പോവാ! അങ്ങനെ ഒരു താ‍ക്കീതും കൊടുത്ത് ആ രാത്രിയില്‍ ഞാന്‍ കൂടണഞ്ഞു...............ടാ നീയറിഞ്ഞാ സുമേഷ് തകര്‍ത്ത്! പിറ്റേ ദിവസം ജോലികഴിഞ്ഞ് പുഷ്‌പുള്ളില്‍ വന്നിറങ്ങി മുന്നേരെ തട്ടുകടയിലിരുന്ന എന്നെ ബാബുവിന്റെ കാറല്‍ പേടിപ്പിച്ച് കളഞ്ഞു..

എന്തെ അവന്‍ ചത്താ!ഞാന്‍ ചോദിച്ചുഉവ്വടാ..നിനക്കൊന്നും അവനെ അറിയില്ല്ലാ!അവനാരാ മോന്‍...ബാബു ഒന്നും വിട്ട് പറയുന്നില്ലാ

നീ കാര്യം പറ, ഞാന്‍ ആകാംക്ഷാഭരിതനായ്!ഇന്ന് 3.40ന്റെ കേയാറില്‍ സിമി വന്നെറങ്ങിയതും സുമേഷവളെ തടഞ്ഞു...എന്നിട്ട് അവന്റെ വലത്തെ കൈത്തണ്ട ഷര്‍ട്ട് നീക്കി അവള്‍ടെ നേരെ പൊക്കി.ദേ കെട്ക്ക്ണ് !ആ ക്‍ടാവ് തല ചുറ്റി വീണ്! ബാബു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.എന്തെ അവന്റെ കൈയുമ്മേ ക്ലോറഫോം ഉണ്ടാര്‍‌ന്നാ?? നീ കാര്യം തെളിച്ചു പറ ബാബൂ, എനിക്ക് ദേഷ്യം വന്നു.നീ എന്തൂട്ടാ പറയണെ? അവന്‍ കൈയുമ്മെ സിമീന്ന് കമ്പിപഴുപ്പിച്ച് എഴുതീക്കല്ലേ!!!!അവനിപ്പോ ഇങ്ങോട്ട് വരും,തോമാസേട്ടനും അനിയന്‍‌മാരും മൊത്തം എളകിട്ട്‌ണ്ട്! ബാബു വിശദീകരിച്ചു..

എന്റമ്മേ ......അവന് വട്ടായാ??? ഞാനുറക്കെ ചോദിച്ചുഇത് വട്ടൊന്നുമല്ല,ചേട്ടനിതൊന്നും പറഞ്ഞാല്‍ മനസിലാവില്ല, ബാബുവിന്റെ ഉത്തരം പ്രതീക്ഷിച്ചിരുന്ന എനിക്കത് കിട്ടിയത് പുറകില്‍ നിന്നാ, ഞാന്‍ തിരിഞ്ഞു നോക്കി

ദേ നീക്കുന്നു സാക്ഷാല്‍ വീരാധിവീരന്‍,വില്ലാദിവില്ല്ലന്‍..ശ്രീമാന്‍ സുമേഷോത്തുംഗവന്‍...കൂടെ 2-3 ഞെരിഞ്ഞില് പോലത്തെ പിള്ളേരുംഞാന്‍ അറിയാതെ എഴുന്നേറ്റു കൈകൂപ്പിപ്പോയ്.....മോനെ സമ്മതിച്ച് ..നീ നിന്റെ കൈയൊന്ന് കാണിച്ചേ...നിനക്ക് വേദനയിട്‌ത്തില്ലേ? ഞാന്‍ നിഷ്കളങ്കനായ് ചോദിച്ചു.പ്രേമമെന്നാല്‍ തന്നെ വേദനയാണ്! അവന്‍ തത്വചിന്തകനായ് മാറി എന്നിട്ട് ഫുള്‍കൈ ഷര്‍ട്ട് തെറുത്ത് കയറ്റി ആ പ്രേമമുദ്ര എനിക്ക് മുന്നില്‍ അനാവൃതമാക്കി!!!സിമി,സാമി എന്നൊക്കെ വായിക്കാമെങ്കിലും വിറച്ച് വിറച്ച് എഴുതിയിരിക്കുന്ന ആ കുനുകുനെയുള്ള ആ അക്ഷരങ്ങള്‍ അവന്റെ ചെയ്യുന്ന പണിയോടുള്ള ആത്മാര്‍ത്ഥത വെളിവാക്കിയിരുന്നു.

നീ ഇതു എന്തുവെച്ചാ എഴുതിയെ? ഞാന്‍ സംശയാലുവായ്..

പേനെരെ റ്റ്യൂബിന്റെ മൊന പഴിപ്പിച്ചങ്ങട് എഴുതി...മറുപടി ഉടന്‍ വന്നു.

കടലാസിലയാലും കൈതണ്ടയിലായാലും പേന പേന തന്നെ!!!

അപ്പോഴാണ് ഞാന്‍ പേരെഴുതിയതിന്റെ വശങ്ങളിലായ് കുറേ കോറലുകള്‍ കണ്ടത്..കരകുരാ‍ന്ന്...

ഞാന്‍ ചോദിച്ചു , സുമേഷെ പേരൊക്കെ എഴുതിയത് നന്നായിട്ടുണ്ട്..ഈ കാണുന്ന കരകുര എന്താ???

ഇതോ?? ഇത് ഞാന്‍ റ്റ്യൂബ് തെളിയുമൊ എന്ന് നോക്കിയതാ!!!!!!

ഠേ............ഞാനല്ല ബാബു പെടച്ച ശബ്ദമാണ്!!

വിരിയമിട്ട്:ആ പെങ്കുട്ടീടെ പേര് വല്ല ആനന്ദമോഹിനിയ‌മ്പാള്‍ എന്നാ‍വണമായിരുന്ന്!!!എന്നാലും അവന്‍ എഴുതും

10 comments:

നിഷേധി said...

സുമേഷേ..നിനക്ക് വയസ്സ് 18 ആകുന്നേയുള്ളൂ..പഠിക്കേണ്ട സമയമാണ്,പ്രേമിക്കാനൊക്കെ നിനക്ക് സമയം വരും, ഞാന്‍ പറഞ്ഞ് നിര്‍ത്തി
-------------------------
തലക്കെട്ട് പോരാ എന്നു തോന്നുന്നു..

അഭിപ്രായം വെല്ലോണ്ടെങ്കീ പറ

വാല്‍മീകി said...

അത്ര നീളമുള്ള പേരാണെങ്കില്‍ അവനെഴുതുമോ നിഷേധീ?

ശ്രീവല്ലഭന്‍ said...

ഞാനും റ്റ്യൂബ് തെളിയുമൊ എന്ന് നോക്കിയതാ.......തലക്കെട്ട് കണ്ടോന്ട ഇതിലെ വന്നത്. ലളിതമായ വിവരണവും....

Visala Manaskan said...

haha.. kalakkeendu gadi.
keyaar immade angaadeele vandiyaanallo?

kundani r sivettanteye.... hmm hmm.. perukku perukku..

കൊച്ചു മുതലാളി said...

:)

കലക്കി..

ഞാന്‍ നിഷേധി... said...

-|വാല്‍മീകി
അവനെഴുതും...അവനാരാ മോന്‍
-|ശ്രീവല്ലഭന്‍/കൊച്ചു മുതലാളി
നന്ദി വീണ്ടും വരിക
-|Visala Manaskan
അല്ല ഇതാരാ വന്നിരിക്കുന്നെ..ഈ വഴിയൊക്കെ മറന്നോ..വന്ന കാലില്‍ നിക്കാതെ ഇനിയും വാ

Stretch Beyond Boundaries said...

എപ്പോ വരും..ചേട്ടന് വയസ്സ് മുപ്പതാകാറായില്ലേ?ഇത് വരേ ഒത്ത് കിട്ടിയൊ?എന്റെ സമയം ഇപ്പോഴാ..

കൊള്ളാം നന്നയിരിക്കുന്നു. ശരിക്കും ഇതുവരെ പ്രേമിച്ചിട്ടില്ലേ നിഷേധി?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും തല്ലിയതെന്തിനാ.. ഈ രാജ്യത്ത് പേനാ തെളിയുമോന്ന് നോക്കാന്‍ സ്വാതന്ത്ര്യമില്ലേ?

ശാരദനിലാവ് said...

ithu kalakkettishta... enthootta aralakku alakkeekkine..

SANOOP said...

"പ്രേമമെന്നാല്‍ തന്നെ വേദനയാണ്! അവന്‍ തത്വചിന്തകനായ് മാറി എന്നിട്ട് ഫുള്‍കൈ ഷര്‍ട്ട് തെറുത്ത് കയറ്റി ആ പ്രേമമുദ്ര എനിക്ക് മുന്നില്‍ അനാവൃതമാക്കി!!"

ഇത് കലക്കി !!